---
title: "പറഞ്ഞു മടുത്ത് പൊലീസ് ; ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫോൺ വിളിച്ചയാൾ കണ്ണൂർ സ്വദേശിയുടെ 2,70,000 രൂപ കവർന്നു"
english_title: "The police are tired of saying; The caller pretended to be a bank official and stole Rs 2,70,000 from a native of Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158188/The police are tired of saying; The caller pretended to be a bank official and stole Rs 2,70,000 from a native of Kannur"
published_at: "2023-10-30T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fe166b395c_images_(5).jpeg"
keywords: []
---

# പറഞ്ഞു മടുത്ത് പൊലീസ് ; ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫോൺ വിളിച്ചയാൾ കണ്ണൂർ സ്വദേശിയുടെ 2,70,000 രൂപ കവർന്നു

> **Lead Summary:** പറഞ്ഞു മടുത്ത് പൊലീസ് ; ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫോൺ വിളിച്ചയാൾ കണ്ണൂർ സ്വദേശിയുടെ 2,70,000 രൂപ കവർന്നു

## Article Content

പറഞ്ഞു മടുത്ത് പൊലീസ് ; ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫോൺ വിളിച്ചയാൾ കണ്ണൂർ സ്വദേശിയുടെ 2,70,000 രൂപ കവർന്നു

ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് ഫോണിൽ വിളിച്ച് യുവാവിന്റെ ക്രെഡിറ്റ് കാർഡ് നമ്പറും, ഒ ടി പി യും, അക്കൗണ്ടും ചോദിച്ചു മനസിലാക്കിയ അജ്ഞാതൻ യുവാവിന്റെ 2,70,000 രൂപ കവർന്നു.

അലവിൽ പളളിയാംമൂലയിൽ താമസിക്കുന്ന ടി.വി. അഭിനവിന്റെ (23) പണമാണ് തട്ടിയെടുത്തത്. ഒരു കാരണവശാലും ബാങ്ക് എക്കൗണ്ട് സംബന്ധിക്കുന്ന വിവരങ്ങൾ അജ്ഞാതർക്ക് കൈമാറരുതെന്ന് പൊലീസും, ബാങ്കുകളും ബോധവത്ക്കരണം നടത്തുമ്പോഴാണ് ഇത്തരം തട്ടിപ്പുകൾ ഏറുന്നത്.

മലയാളികൾ ഉൾപ്പെടുന്ന ഉത്തരേന്ത്യൻ സംഘമാണ് കാണാമറയത്തിരുന്ന് ഇതിനായുള്ള ചരട് വലിക്കുന്നതത്രെ. ഇക്കഴിഞ്ഞ മെയ് മാസം 26ന് ആണ് സംഭവം. ആക്സിസ് ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് പരാതിക്കാരന്റെ ഫോണിലേക്ക് വിളിച്ച അജ്ഞാതൻ മൊബൈലിലേക്ക് വന്ന ഒ ടി പി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

ഒ ടി പി അയച്ചുകൊടുത്തതോടെയാണ് യുവാവിന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തത്. സൈബർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീ സ് കേസെടുത്ത് അന്വേഷ ണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158188/The police are tired of saying; The caller pretended to be a bank official and stole Rs 2,70,000 from a native of Kannur)